കിം ജോംഗ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് ട്രംപ്
Friday, March 14, 2025 5:56 AM IST
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള ഓവൽ ഓഫീസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം കിമ്മുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
റഷ്യയുടെയും ചൈനയുടെയും ആണവായുധ ശേഖരത്തെക്കുറിച്ച് പരാമർശിച്ച ട്രംപ്, നമുക്ക് ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാണെന്നും വ്യക്തമാക്കി. നമുക്ക് ധാരാളം ആയുധങ്ങളുണ്ട്, ശക്തി വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 20 ന് രണ്ടാം തവണ അധികാരമേറ്റപ്പോൾ, ട്രംപ് ഉത്തരകൊറിയ ഒരു "ആണവശക്തി" ആണെന്ന് ട്രംപ് പറഞ്ഞിരുന്നു.