അംബേദ്കർ പ്രതിമ കാണാതായി
Friday, March 14, 2025 4:35 AM IST
ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സ്ഥാപിച്ച അംബേദ്കർ പ്രതിമ കാണാതായി. രണ്ടു ദിവസം മുൻപാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. ബരി ഗ്രാമത്തിലെ തുറസായ സ്ഥലത്തായിരുന്നു ഒന്നരയടി ഉയരമുള്ള പ്രതിമ നിന്നിരുന്നത്.
ക്രൗഡ് ഫണ്ടിംഗിലൂടെയാണ് നാട്ടുകാർ ഉത്തർപ്രദേശിൽനിന്ന് ഈ പ്രതിമ വാങ്ങിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.