കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

മോ​ഷ്ടി​ച്ച ആ​റ് ബൈ​ക്കു​ക​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യ​ത്. ഒ​ൻ​പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വ​ട​ക​ര​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ത്. ബൈ​ക്കു​ക​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​നാ​യി​രു​ന്നു വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്ന​ത്.

രൂ​പ​മാ​റ്റം വ​രു​ത്തി​യും വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് രീ​തി. ബൈ​ക്കു​ക​ളു​ടെ ലോ​ക്ക് പൊ​ട്ടി​ച്ചാ​ണ് ഇ​വ ക​ട​ത്തി​യി​രു​ന്ന​ത്. മോ​ഷ്ടി​ച്ച ചി​ല ബൈ​ക്കു​ക​ൾ നി​റം മാ​റ്റം വ​രു​ത്തി​യി​രു​ന്നു.