പെരുമ്പാവൂരിൽ മകൻ അച്ഛനെ ചവിട്ടി കൊന്നു
Thursday, March 13, 2025 7:44 PM IST
കൊച്ചി: മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടി കൊന്നു. പെരുമ്പാവൂർ ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67 ആണ് മരിച്ചത്. മകൻ മെൽജോയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴാചയാണ് ജോണി മരിച്ചത്. ശേഷം സ്വാഭാവിക മരണം എന്നു വരുത്തി തീർക്കാൻ മകൻ ശ്രമിച്ചു. എന്നാൽ ജോണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കിയതിൽ രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിച്ചതായി കണ്ടെത്തി.
ഇതോടെ മെൽജോയെ പോലീസ് ചോദ്യം ചെയ്തു. അച്ഛനെ താൻ ചവിട്ടിയെന്ന് മെൽജോ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.