കോഴിക്കോട്ട് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം
Thursday, March 13, 2025 4:27 PM IST
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം. നടുവണ്ണൂര്‍ കരിമ്പാപ്പൊയില്‍ മേക്കോത്ത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.
ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.അമിത വേഗതയില്‍ എത്തിയ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ സമീപത്തെ ഏവേഴ്സ് എന്ന പേരിലുള്ള അലങ്കാര ചെടികള്‍ വില്‍ക്കുന്ന കടയിലിലേക്കാണ് ഇടിച്ചുകയറിയത്.
കോഴിക്കോട് ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. കാര്‍ സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലും ഇടിച്ചിട്ടുണ്ട്.
നിരവധി ചെടിച്ചട്ടികളും ബോര്‍ഡുകളും തകര്‍ന്നു. ബിഎസ്എന്‍എല്‍ ഒപ്റ്റിക് ഫൈബര്‍ കേബിളുകളും തകര്‍ന്നതിനാല്‍ സമീപങ്ങളിലെ ടെലിഫോണ്‍, ഇന്റർനെറ്റ് സംവിധാനവും തകരാറിലായി.