അങ്കമാലിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു
Thursday, March 13, 2025 3:00 PM IST
കൊച്ചി: അങ്കമാലിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തെന്നിവീണ് ഒരാള്‍ മരിച്ചു. കാഞ്ഞൂര്‍ സ്വദേശി വടക്കന്‍വീട്ടില്‍ ജിനു(46) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. മറ്റ് രണ്ട് പേര്‍ക്കൊപ്പം കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
കിണറ്റിലെ ചെളി വൃത്തിയാക്കുന്നതിനിടെ പാറയില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.