പ്രതിരോധ കുത്തിവയ്പിനെത്തുടര്‍ന്ന് തളർച്ച; നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു
Thursday, March 13, 2025 12:17 PM IST
പത്തനംതിട്ട: പ്രതിരോധ കുത്തിവയ്പിന് പിന്നാലെ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ
യിലിരുന്ന കുഞ്ഞ് മരിച്ചു. പത്തനംതിട്ട സ്വദേശി അഭിലാഷിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
കോന്നി താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞിന് പ്രതിരോധകുത്തിവയ്പ് എടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.