ബൈക്ക് മറിഞ്ഞ് റോഡിൽ വീണു, പിന്നാലെ പിക്കപ്പ് വാൻ ഇടിച്ചു; പരിക്കേറ്റ യുവതി മരിച്ചു
Thursday, March 13, 2025 11:37 AM IST
മലപ്പുറം: പനമ്പാട് ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്പോൾ പിക്കപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫ(36) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയുടെ ദേഹത്ത് പിന്നിൽനിന്ന് വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഖബറടക്കം കോടഞ്ചേരി ഖബർസ്ഥാനിൽ നടക്കും.
മക്കൾ: ഷിഫാൻ (പ്ലസ്ടു വിദ്യാർഥി, മാറഞ്ചേരി ഗവ. ഹൈസ്കൂൾ), നസൽ (ഏഴാം ക്ലാസ്). മാതാവ്: അസ്മാബി. സഹോദരൻ: ഹാരിസ്.