സര്ക്കാര് ആശമാരുടെ ജാതകം പരിശോധിക്കുന്നു: കെ.കെ. രമ
Thursday, March 13, 2025 11:21 AM IST
തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ സംസ്ഥാന സർക്കാർ കണ്ണ് തുറക്കുന്നില്ലെന്ന് കെ.കെ. രമ എംഎൽഎ. സമരം നടത്തുന്ന സംഘടനയുടെ ജാതകം പരിശോധിക്കുകയാണ്. എപ്പോഴും കേന്ദ്രത്തെ കുറ്റംപറഞ്ഞു നിൽക്കുകയാണ് സർക്കാരെന്നും രമ പറഞ്ഞു.
പൊങ്കാലയിട്ടു പ്രതിഷേധിക്കുന്ന ആശമാരെ സന്ദർശിച്ചശേഷമായിരുന്നു രമയുടെ പ്രതികരണം. കേരളത്തിലെ മുഖമന്ത്രിയുടെ നിലപാട് അറിയണം. മനുഷ്യപക്ഷത്തും സ്ത്രീപക്ഷത്തും തൊഴിലാളി പക്ഷത്തും ഇല്ലാത്ത സർക്കാരാണ് ഇതെന്നും രമ കുറ്റപ്പെടുത്തി.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 32 ദിവസം പിന്നിടുകയാണ്.