മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ തോ​ൽ​പ്പി​ച്ചാ​ണ് റ​യ​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി ര​ണ്ട് ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി​യ​തോ​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ച്ച​ത്. ഷൂ​ട്ടൗ​ട്ടി​ൽ റ​യ​ൽ നാ​ല് ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ബു​ധ​നാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ ഒ​രു ഗോ​ളാ​ണ് നേ​ടി​യ​ത്. കോ​ണ​ർ ഗ​ല്ല​ഗ​റാ​ണ് അ‌​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പാ​ദ​ത്തി​ൽ റ​യ​ൽ 2-1 ന് ​വി​ജ​യി​ച്ചി​രു​ന്നു. നി​ശ്ചി​ത​സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ര​ണ്ട് ടീ​മി​നും ലീ​ഡ് നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്.