ഹരിപ്പാട് ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Thursday, March 13, 2025 7:07 AM IST
ആലപ്പുഴ: ഹരിപ്പാട് കുമാരകോടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പല്ലന പാനൂർ അറുതിയിൽ വീട്ടിൽ കണ്ണൻ ( 24) ആണ് അറസ്റ്റിലായത്.
കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്നാണ് കണ്ണൻ അറസ്റ്റിലായത്. തൃക്കുന്നപ്പുഴ പോലീസാണ് കണ്ണനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.