മലപ്പുറത്ത് കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി കൗമാരക്കാരന്റെ പരാക്രമം
Thursday, March 13, 2025 1:16 AM IST
മലപ്പുറം: കഞ്ചാവ് ലഹരിയിൽ അങ്ങാടിയിൽ 15 കാരന്റെ പരാക്രമം. കഴിഞ്ഞ ദിവസം മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് സംഭവം.
ആനക്കര സ്ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ ചേകന്നൂർ അങ്ങാടി ഭാഗത്ത് വച്ച് വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് ഹാർഡ്വെയർ കടയിൽനിന്ന് വെട്ടുകത്തിയെടുത്തായിരുന്നു യുവാവിന്റെ പരാക്രമം.
തുടർന്ന് യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.