മലപ്പുറത്ത് വിതരണത്തിനെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
Wednesday, March 12, 2025 11:50 PM IST
മലപ്പുറം: വിതരണത്തിനായി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. മന്പാട് പൊങ്ങല്ലൂരില്‍ ആണ് സംഭവം.
പുല്‍പ്പറ്റ പൂക്കൊളത്തൂരിലെ പെരൂക്കാട് വീട്ടില്‍ സമീറി (39)നെയാണ് പോലീസ് പിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ 19 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
നിലമ്പൂര്‍ ഭാഗത്തേക്ക് വിതരണത്തിനായി എംഡിഎംഎ കൊണ്ടുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വോക്സ് വാഗണ്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.