അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു
Wednesday, March 12, 2025 10:59 PM IST
എറണാകുളം: ഇടിമിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി വേങ്ങൂരിൽ ഇന്ന് വൈകിട്ട് ആണ് സംഭവം.
വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. മഴയെ തുടർന്ന് തുണിയെടുക്കാൻ പുറത്തിറങ്ങവെ മിന്നലേൽക്കുകയായിരുന്നു.
മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.