ഡൽഹിയിൽ ഒരു പണിയുമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Wednesday, March 12, 2025 10:43 PM IST
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഡൽഹിയിൽ ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവർത്തികൾ എന്ന് ജോൺ ബ്രിട്ടാസ് എംപി. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു.
പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. ആശ പ്രവർത്തകരുടെ സമരത്തിൽ സുരേഷ് ഗോപി പങ്കെടുത്തതിന് പിന്നാലെയാണ് ബ്രിട്ടാസിന്റെ പരിഹാസം.
അതേസമയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലും ആശ പ്രവർത്തകരുടെ സമരം ചർച്ചയായില്ലെന്നാണ് വിവരം.