നെയ്യാറ്റിൻകരയിൽ സംഘപരിവാർ പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞു
Wednesday, March 12, 2025 10:19 PM IST
തിരുവനന്തപുരം: സംഘപരിവാർ പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞു. നെയ്യാറ്റിൻകരയിൽവച്ച് ആണ് സംഭവം.
സംഘപരിവാറിനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്. രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച കാൻസർ പടർത്തുന്നത് സംഘപരിവാർ ആണെന്നായിരുന്നു പരാമർശം.
പരാമർശം പിൻവലിക്കാതെ സ്ഥലത്തുനിന്ന് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് ആർഎസ്എസ് പ്രവർത്തകർ തുഷാർ ഗാന്ധിയെ തടയുകയായിരുന്നു. തുടർന്ന് നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ മടങ്ങി.