കെ.സി. വേണുഗോപാലിനെതിരായ അപകീർത്തി പരാമർശം; ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
Wednesday, March 12, 2025 8:50 PM IST
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകിയ മാനനഷ്ട ഹർജിയിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് അപകീർത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി. വക്കീല്‍ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കെ.സി. വേണുഗോപാൽ ഹർജി ഫയൽചെയ്തത്.
അഡ്വ. മാത്യു കുഴല്നാടന്, അഡ്വ. ആര്. സനല്‍കുമാര്‍, അഡ്വ. കെ. ലാലി ജോസഫ് എന്നിവര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.