പാലക്കാട്ട് ട്രെയിൻ ഇടിച്ച് രണ്ട് വയസുകാരനും പിതാവും മരിച്ചു
Wednesday, March 12, 2025 7:29 PM IST
പാലക്കാട്: ട്രെയിൻ ഇടിച്ച് രണ്ടു പേർ മരിച്ചു. പാലക്കാട് ലക്കിടിയിൽ വൈകിട്ട് 4.30 ഓടെ ആണ് സംഭവം.
കിഴക്കഞ്ചേരി കാരപ്പാട് സ്വദേശി പ്രഭുവും (24) ഇയാളുടെ രണ്ട് വയസുള്ള മകനുമാണ് മരിച്ചത്. ഇവർ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചെനക്കത്തൂർ പൂരം കാണാൻ എത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.