ചട്ടവിരുദ്ധം; ഒയാസിസിനെതിരെ മിച്ചഭൂമി കേസ്
Wednesday, March 12, 2025 6:34 PM IST
പാലക്കാട്: എലപ്പുള്ളി മദ്യ നിർമാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്.ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാൽ കേസെടുക്കാമെന്നാണ് റവന്യു വകുപ്പിന്റെ നിർദേശം.
ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്.
ഭൂമിയെകുറിച്ച് അന്വേഷിക്കാൻ താലൂക്ക് ലാന്റ് ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലാന്റ് ബോർഡാണ് അനുമതി നൽകിയത്.