മണോളിക്കാവ് സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്; രണ്ട് എസ്ഐമാരെ സ്ഥലംമാറ്റി
Wednesday, March 12, 2025 6:16 PM IST
കണ്ണൂർ: തലശേരി മണോളിക്കാവ് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിന് പിന്നാലെ രണ്ട് പോലീസുകാർക്ക് സ്ഥലംമാറ്റം. തലശേരി പോലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയാണ് സ്ഥലംമാറ്റിയത്.
എസ്ഐമാരായ ടി.കെ. അഖിൽ, ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. അഖിലിനെ കൊളവല്ലൂർ സ്റ്റേഷനിലേക്കും ദീപ്തിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
തലശേരി മണോളിക്കാവിൽ ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. സംഘർഷത്തിനിടെ പോലീസിനെ ആക്രമിച്ചതിനും പ്രതിയെ ബലമായി മോചിപ്പിച്ചതിനും ആയിരുന്നു സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തത്.