കോഴിക്കോട്ട് മകന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു
Wednesday, March 12, 2025 3:57 PM IST
കോഴിക്കോട്: മകന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട്ടിൽ ആണ് സംഭവം.
കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽകോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഈ മാസം അഞ്ചിനാണ് ഗിരീഷിന് മകന്റെ മർദനമേറ്റത്. പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് വിവരം.