രേവന്ത് റെഡ്ഡിക്കെതിരേ വിമർശനം; ഹൈദരാബാദിൽ മാധ്യമപ്രവർത്തക അറസ്റ്റിൽ
Wednesday, March 12, 2025 2:23 PM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് മാധ്യമപ്രവർത്തക അറസ്റ്റിൽ. രേവതി പൊഗദാദന്തയാണ് അറസ്റ്റിലായത്. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.
രേവതിയുടെ സഹപ്രവർത്തക തൻവി യാദവിനെയും അറസ്റ്റ് ചെയ്തിരുന്നു. യൂട്യൂബ് ചാനലിന്റെ ഓഫിസ് പോലീസ് സീൽ ചെയ്യുകയും ചെയ്തു. രേവതിയുടെയും ഭർത്താവ് ചൈതന്യയുടെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. പുലർച്ചെ നാലോടെ വീട്ടിലെത്തിയാണ് പോലീസ് രേവതിയെ അറസ്റ്റ് ചെയ്തത്.
പോലീസ് എന്റെ വാതിലിനരികെ എന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോയും അവർ പങ്കുവച്ചിരുന്നു. വീഡിയോ എക്സിൽ പങ്കുവെച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.