അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
Wednesday, March 12, 2025 12:37 PM IST
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇയാളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് നോബിയെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. നോബിയുടെ ഫോണ്‍ കോളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് പ്രകോപനമായതെന്നാണ് നിഗമനം.