കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Wednesday, March 12, 2025 11:55 AM IST
കോതമംഗലം: കുട്ടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമ്പശേരി സ്വദേശി മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെത്തിയ ആശാവര്‍ക്കര്‍മാരാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് പ്രതി പോലീസില്‍ മൊഴി നല്കി. കുട്ടമ്പുഴ പോലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്.
കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. മായ ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ്. ഇരുവരും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്.