ന്യൂ​യോ​ർ​ക്ക്: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി. പീ​റ്റ​ർ​സ്ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി സു​ധി​ക്ഷ കൊ​നാ​കി​യെ(20)​ആ​ണ് പു​ന്‍റ കാ​നാ റി​സോ​ർ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ആ​റു​മു​ത​ൽ കാ​ണാ​താ​യ​തെ​ന്ന് യു​എ​സ് ഫെ​ഡ​റ​ൽ ലോ ​എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ആ​ണ് വി​ദ്യാ​ർ​ഥി​നി ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ​ത്തി​യ​ത്. കൊ​നാ​കി ഉ​ൾ​പ്പെ​ടെ ആ​റു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് റി​സോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ലൗ​ഡോ​ൺ ക​ൺ​ടി ഷെ​രീ​ഫ് ഓ​ഫീ​സും യു​എ​സ് അ​ന്വേ​ഷണ ​ഏ​ജ​ൻ​സി​ക​ളും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.