ഇന്ത്യൻ വിദ്യാർഥിനിയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായി
Wednesday, March 12, 2025 6:43 AM IST
ന്യൂയോർക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. പീറ്റർസ്ബർഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി സുധിക്ഷ കൊനാകിയെ(20)ആണ് പുന്റ കാനാ റിസോർട്ടിൽനിന്ന് കഴിഞ്ഞ ആറുമുതൽ കാണാതായതെന്ന് യുഎസ് ഫെഡറൽ ലോ എൻഫോഴ്സമെന്റ് ഏജൻസി അറിയിച്ചു.
അവധിക്കാലം ആഘോഷിക്കാൻ സഹപാഠികൾക്കൊപ്പം ആണ് വിദ്യാർഥിനി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്. കൊനാകി ഉൾപ്പെടെ ആറു വിദ്യാർഥിനികളാണ് റിസോർട്ടിലുണ്ടായിരുന്നത്.
ലൗഡോൺ കൺടി ഷെരീഫ് ഓഫീസും യുഎസ് അന്വേഷണ ഏജൻസികളും സംയുക്തമായാണ് തെരച്ചിൽ നടത്തിവരുന്നത്. ഇന്റർപോളിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.