പനയംപാടത്ത് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
Wednesday, March 12, 2025 6:29 AM IST
പാലക്കാട്: പനയംപാടത്ത് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ ആയ ഇടുക്കി സ്വദേശി സൂബീഷ് (38) ആണ് മരിച്ചത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.