യുവേഫ ചാന്പ്യൻസ് ലീഗ്: ബാഴ്സലോണ ക്വാർട്ടറിൽ
Wednesday, March 12, 2025 6:13 AM IST
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗിൽ എഫ് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിലെ ഇരു പാദങ്ങളിലുമായി ബെൻഫീക്കയെ 4-1ന് തകർത്താണ് ബാഴ്സ ക്വാർട്ടറിൽ കടന്നത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ബാഴ്സയ്ക്കായി റാഫീഞ്ഞ രണ്ട് ഗോളുകളും ലമൈൻ യമാൽ ഒരു ഗോളും നേടി.
നിക്കോളാസ് ഒട്ടാമെൻഡിയാണ് ബെൻഫീക്കയ്ക്കായി ഗോൾ സ്കോർ ചെയ്തത്. പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ബാഴ്സ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.