എറണാകുളത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ
Wednesday, March 12, 2025 4:22 AM IST
കൊച്ചി: എറണാകുളത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരാണ് പിടിയിലായത്.
ചെങ്ങമനാട് പോലീസാണ് ഇവരെ പിടികൂടിയത്. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിൽ മുറിക്കകത്ത് പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
കഞ്ചാവ് മുർഷിദാബാദിൽ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ ആയിരുന്നു.
പ്രതികളിൽ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച പ്രത്യേക ത്രാസും പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.