അമേരിക്കയിൽ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നു; മൂന്നു പേർ മരിച്ചു
Wednesday, March 12, 2025 3:44 AM IST
ഹൂസ്റ്റൺ: അമേരിക്കയിലെ മാഡിസൺ കൗണ്ടിയിൽ രോഗികളെകൊണ്ടുപോകുന്ന (മെഡിക്കൽ) ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്.
തിങ്കളാഴ്ച മിസിസിപ്പിയിലായിരുന്നു അപകടം. സംഭവസമയം ഹെലികോപ്റ്ററിൽ രോഗികൾ ഉണ്ടായിരുന്നില്ല.