കൊ​ച്ചി: വേ​ന​ലും ചൂ​ടും പ​രി​ഗ​ണി​ച്ച് അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സി​ന് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍ ക​ത്ത് ന​ല്‍​കി. ക​റു​ത്ത കോ​ട്ടും ഗൗ​ണും ധ​രി​ച്ചു വേ​ണം അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നെ​ന്നാ​ണു ച​ട്ട​മെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​ത്ത​വ​ണ​യും മേ​യ് 31 വ​രെ കോ​ട്ടും ഗൗ​ണും ഇ​ല്ലാ​തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഗൗ​ണ്‍ അ​ണി​യാ​തെ ഹൈ​ക്കോ​ട​തി​യി​ലും ക​റു​ത്ത കോ​ട്ടും ഗൗ​ണു​മി​ല്ലാ​തെ ജി​ല്ലാ കോ​ട​തി​ക​ളി​ലും വേ​ന​ല്‍​ക്കാ​ല​ത്ത് ഹാ​ജ​രാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ജി​ല്ലാ കോ​ട​തി​ക​ളി​ല്‍ എ​സി സൗ​ക​ര്യം ഇ​ല്ലാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.