കോഴിക്കോട്ട് ഏഴു വയസുകാരൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു
Wednesday, March 12, 2025 1:13 AM IST
കോഴിക്കോട്: ഏഴു വയസുകാരൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു. കോഴിക്കോട് പാലാഴിക്ക് സമീപം ആണ് സംഭവം.
ഇവാൻ ഹിബാൾ (ഏഴ്) ആണ് മരിച്ചത്. ഫ്ലാറ്റിന്റെ ഏഴാം നിലയിൽനിന്നാണ് കുട്ടി വീണത്.
അബദ്ധത്തിൽ താഴേക്ക് വീണതാണ് എന്നാണ് സംശയം.