വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ
Wednesday, March 12, 2025 12:49 AM IST
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32) ആണ് പിടിയിലായത്.
ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. സംഭവത്തിനു ശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
പ്രതി വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.