ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; യുവതി അറസ്റ്റിൽ
Wednesday, March 12, 2025 12:22 AM IST
പാലക്കാട്: ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) പിടിയിലായത്.
വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിൽ ആണ് നടപടി. 2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി അനുപമ മുഹമ്മദിൽ നിന്ന് പണം വാങ്ങിയതായാണ് കേസ്.
4,95,000 രൂപയാണ് ഇവർ തട്ടിയത്. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നൽകാമെന്ന് പറഞ്ഞ് മുഹമ്മദിൽ നിന്നും പണം വാങ്ങുകയായിരുന്നു.