നരേന്ദ്ര മോദിക്ക് മൗറീഷ്യസ് പരമോന്നത ബഹുമതി സമ്മാനിച്ചു
Tuesday, March 11, 2025 11:16 PM IST
പോർട്ട് ലൂയിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗറീഷ്യസ് പരമോന്നത ബഹുമതി സമ്മാനിച്ചു. മൗറീഷ്യസ് സന്ദർശനത്തിനിടെയാണ് നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ചത്.
മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ "ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ' മോദിക്ക് സമ്മാനിച്ചത്.
"ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ' ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ ബഹുമതിക്ക് ഏറ്റവും അനുയോജ്യനാണ് മോദിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം പ്രഖ്യാപനം നടത്തിയത്.