ആദിവാസി യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ
Tuesday, March 11, 2025 9:39 PM IST
കണ്ണൂർ: ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കണ്ണൂർ ഇരിക്കൂർ ഊരത്തൂരിൽ രജനി മരിച്ച സംഭവത്തിൽ ഭർത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവിന്റെ മർദനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് മർദനമേറ്റതെന്നാണ് പോലീസിന്റെ നിഗമനം.
ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വയനാട് തവിഞ്ഞാൽ സ്വദേശിയായ രജനി ഭർത്താവിനും മക്കൾക്കുമൊപ്പം കശുവണ്ടി തോട്ടത്തിൽ ജോലിക്ക് വന്നതായിരുന്നു.