ന്യൂ​ഡ​ൽ​ഹി: ഇ​ലോ​ൺ മ​സ്ക്കി​ന്‍റെ സ്പേ​സ് എ​ക്സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് എ​യ​ർ​ടെ​ൽ. ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്റ്റാ​ർ​ലി​ങ്കി​ന്‍റെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​യ​ർ​ടെ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഗോ​പാ​ൽ വി​റ്റ​ൽ പ​റ​ഞ്ഞു.

നി​യ​മ​പ​ര​മാ​യി അ​നു​മ​തി ല​ഭി​ച്ച ശേ​ഷം സ്റ്റാ​ർ​ലി​ങ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വി​പ്ല​വ​ത്തി​ന് വ​ഴി തെ​ളി​യി​ക്കു​ന്ന നീ​ക്ക​മെ​ന്ന് എ​യ​ർ​ടെ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​ലോ​ൺ മ​സ്ക്കും ച​ർ​ച്ച ന​ട​ത്തി ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പ്.

ക​ഴി​ഞ്ഞ മാ​സം ഭൂ​ട്ടാ​നി​ൽ സ്റ്റാ​ർ​ലി​ങ്ക് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം തു​ട​ങ്ങി​യി​രു​ന്നു. സ്റ്റാ​ര്‍​ലി​ങ്ക് ഇ​തി​ന​കം 56ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ര്‍​നെ​റ്റ് ആ​ക്‌​സ​സ് ക​വ​റേ​ജ് ന​ല്‍​കു​ന്നു​ണ്ട്.