വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ കഞ്ചാവ്; മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ
Tuesday, March 11, 2025 8:12 PM IST
കൊല്ലം: കോളജ് വിദ്യാർഥികളുമായി വിനോദ യാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ ആനന്ദവല്ലീശ്വരത്തിന് സമീപത്തു നിന്ന് പിടികൂടുകയായിരുന്നു.
വിദ്യാർഥികൾക്ക് എവിടെ നിന്ന് കഞ്ചാവു ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.