ക​ണ്ണൂ​ർ: ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. പാ​നൂ​രി​ലെ പൊ​യി​ലൂ​ർ മു​ത്ത​പ്പ​ൻ​മ​ട​പ്പു​ര തി​റ ഉ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൂ​റ്റേ​രി കൊ​ല്ല​മ്പ​റ്റ ഷൈ​ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്.

ഷൈ​ജു ഉ​ള്‍​പ്പ​ടെ അ​ഞ്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഷൈ​ജു​വി​ന് വെ​ട്ടേ​ല്‍​ക്കു​ക​യും മ​റ്റ് നാ​ല് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ര്‍​ദ​ന​മേ​ല്‍​ക്കു​ക​യും ചെ​യ്തു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൈ​ജു​വി​നെ ത​ല​ശേ​രി ഇ​ന്ദി​രാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.