പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു; 450 പേരെ ബന്ദികളാക്കി
Tuesday, March 11, 2025 4:58 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം.
പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.
യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികൾ ട്രെയിന്‍ തടഞ്ഞ് ആളുകളെ ബന്ദികളാക്കുകയായിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ സൈന്യത്തിനു നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ വധിക്കുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് മുന്നറിയിപ്പ് നൽകി.