കഞ്ചാവ് കടത്താൻ സമ്മതിക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് മർദനം; പ്രതികൾ പിടിയിൽ
Tuesday, March 11, 2025 12:37 PM IST
പാലക്കാട്: കൂട്ടുപാതയിൽ കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവർക്ക് മർദനം. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ചന്ദ്രനഗർ സ്വദേശികളായ ജിതിൻ, അനീഷ്, കൂട്ടുപാത സ്വദേശി സ്മിഗേഷ് എന്നിവരാണ് പിടിയിലായത്.
വടവന്നൂർ സ്വദേശിയായ അബ്ബാസിനാണ് മർദനമേറ്റത്. കഴിഞ്ഞ മാർച്ച് രണ്ടിനാണ് സംഭവം. മൂന്നു പേര് ഓട്ടം വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മര്‍ദിച്ചെന്നും അബ്ബാസ് പറഞ്ഞു.
നിര്‍ബന്ധിച്ച് കാടിന് സമീപത്തേക്ക് ഓട്ടോ എത്തിച്ച ശേഷം കൂടുതൽ ആളുകളെ വിളിച്ചുവരുത്തി 12ഓളം പേര് ചേര്‍ന്ന് ക്രൂരമായി മർദിച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.
കസബ പോലീസാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ഷാജിയും ജിതിനും നേരത്തെ കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.