പന്നിയങ്കരയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍
Tuesday, March 11, 2025 12:13 PM IST
കോഴിക്കോട്: പന്നിയങ്കരയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കല്ലായി സ്വദേശിയെയാണ് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും ആര്‍പിഎഫ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ച രാത്രി ആര്‍കെ മിഷന് സ്കൂളിന് സമീപമാണ് ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിയ നിലയില്‍ കണ്ടത്.
സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്തിട്ടുണ്ട്. റെയില്‍വേ ഭൂമിയിലേക്ക് അതിക്രമിച്ച് കയറിയതിനും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.