എംഡിഎംഎ വിൽപന; കോഴിക്കോട്ട് മൂന്ന് പേർ പിടിയിൽ
Tuesday, March 11, 2025 11:50 AM IST
കോഴിക്കോട്: പാവങ്ങാട് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിൽ, മിഥുരാജ്, രാഹുൽ എന്നിവരാണ് പിടിയിലായത്.
ഡാൻസാഫും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പാവങ്ങാട് ഭാഗത്ത് വീട് വാടകക്ക് എടുത്തായിരുന്നു വിൽപന. ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. നേരത്തെ രണ്ട് തവണ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നൈജിൽ ജാമ്യത്തിലിറങ്ങിയതാണ്.