ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം
Tuesday, March 11, 2025 11:41 AM IST
ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
മേശ തുടയ്ക്കുമ്പോൾ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുൻ ലോക്കൽ സെക്രട്ടറി ജോലിക്കാരനെ തല്ലുകയായിരുന്നു. പിന്നാലെ ജീവനക്കാർ ഒന്നിച്ച് ചേർന്ന് യുവനേതാക്കളെയും മർദിച്ചു. സംഭവം പറഞ്ഞ് തീർത്തതിനാൽ പോലീസ് കേസെടുത്തില്ല.