ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ ഹോ​ട്ട​ലി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം.

ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ മ​ക​ൻ എ​ന്നി​വ​രാ​ണ് ജീ​വ​ന​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്.

മേ​ശ തു​ട​യ്ക്കു​മ്പോ​ൾ വെ​ള്ളം വീ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​ലി​ക്കാ​ര​നെ ത​ല്ലു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ ഒ​ന്നി​ച്ച് ചേ​ർ​ന്ന് യു​വ​നേ​താ​ക്ക​ളെ​യും മ​ർ​ദി​ച്ചു. സം​ഭ​വം പ​റ​ഞ്ഞ് തീ​ർ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.