ജി.സുധാകരന് കെപിസിസി വേദിയില്‍; ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും
Tuesday, March 11, 2025 10:06 AM IST
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന് കെപിസിസി പരിപാടിയില്‍ പങ്കെടുക്കും. ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിലാണ് സുധാകരന് പങ്കെടുക്കുക.
ബുധനാഴ്ച തിരുവനന്തപുരത്തെ സത്യന് സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യും. വി.എം.സുധീരനാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുക.
കെപിസിസിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഈ പരിപാടിയിലേക്ക് സുധാകരന് എത്തുന്നത്. സിപിഎം വേദികളില്‍ പോലും ഇപ്പോള്‍ സുധാകരന് സജീവമല്ലെന്നിരിക്കെ കെപിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്.