തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ജി.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. ഗാ​ന്ധി-​ഗു​രു കൂ​ടി​ക്കാ​ഴ്ച​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍ പ​ങ്കെ​ടു​ക്കു​ക.

ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ത്യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എം.​സു​ധീ​ര​നാ​ണ് ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക.

കെ​പി​സി​സി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് സു​ധാ​ക​ര​ന്‍ എ​ത്തു​ന്ന​ത്. സി​പി​എം വേ​ദി​ക​ളി​ല്‍ പോ​ലും ഇ​പ്പോ​ള്‍ സു​ധാ​ക​ര​ന്‍ സ​ജീ​വ​മ​ല്ലെ​ന്നി​രി​ക്കെ കെ​പി​സി​സി​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.