കൊടുംചൂടിൽ തെല്ലാശ്വാസം! ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടെ മഴയെത്തും
Tuesday, March 11, 2025 8:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിൽ ആശ്വാസമായി മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മഴമുന്നറിയിപ്പിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരുന്നത്.