യുവേഫ ചാന്പ്യൻസ് ലീഗിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും
Tuesday, March 11, 2025 8:02 AM IST
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. ലിവർപൂൾ എഫ്സി, എഫ്സി ബാഴ്സലോണ, പിസ്ജി, ബയേൺ മ്യൂണിക്ക് എന്നീ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്.
പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിനാണ് ടീമുകൾ കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 11.15ന് നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ ബെൻഫീക്കയെ നേരിടും.
ലിവർപൂളിന്റെ എതിരാളികൾ പിസ്ജിയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30നാണ് മത്സരം. ബയേൺ മ്യൂണിക്ക് ബയർ ലവർക്യൂസൻ മത്സരവും ഇന്ന് നടക്കും.