കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കു​രി​ശും​മൂ​ട് മ​ഠ​ത്തി​ച്ചി​റ ടി.​എം. ആ​ന്‍റ​ണി​യു​ടെ (കോ​ട്ട​യം എ​ആ​ർ ക്യാം​പ് ഡോ​ഗ് സ്ക്വാ​ഡ് എ​സ്ഐ) ഭാ​ര്യ ബ്രീ​ന വ​ർ​ഗീ​സ് (45) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച സ്‌​കൂ​ട്ട​റി​ൽ പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കൂ​രി​ശൂ​മൂ​ടി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട പാ​ൽ ക​യ​റ്റി വ​ന്ന വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ്രീ​ന​യു​ടെ മു​ക​ളി​ലേ​ക്കാ​ണ് വാ​ൻ മ​റി​ഞ്ഞു വീ​ണ​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് വാ​ൻ ഉ​യ​ർ​ത്തി​യാ​ണ് ബ്രീ​ന​യെ പു​റ​ത്തെ​ടു​ത്ത​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ച​ങ്ങ​നാ​ശേ​യി​ൽ ആ​ധാ​രം എ​ഴു​ത്ത് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. പ​ന്ന​മ​ട ഇ​ത്തി​ക്കാ​യി​പ്പു​റം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​ഡോ​ൺ ആ​ന്‍റ​ണി, ആ​ഗ്ന​സ് ആ​ന്‍റ​ണി. സം​സ്ക്കാ​രം പി​ന്നീ​ട്.